രണ്ട് മക്കളെ കിണറ്റിലിട്ട് കൊന്ന ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതിക്ക് ഇരട്ട ജീവപര്യന്തം

തന്റെ രണ്ട് കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്ന ശേഷം ആത്മഹത്യ ചെയ്യാന് ശ്രമിച്ച കേസില് യുവതിക്ക് ഇരട്ട ജീവപര്യന്തം. ഒരു ലക്ഷം രൂപ പിഴയടക്കാനും തലശ്ശേരി ഒന്നാം അഡീഷണല് ജില്ലാ സെഷന്സ് ജഡ്ജ് പി.എന്. വിനോദ് ഉത്തരവിട്ടിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കില് ഒരു വര്ഷം അധിക തടവ് അനുഭവിക്കേണ്ടി വരും.
 | 

രണ്ട് മക്കളെ കിണറ്റിലിട്ട് കൊന്ന ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതിക്ക് ഇരട്ട ജീവപര്യന്തം

കണ്ണൂര്‍: തന്റെ രണ്ട് കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്ന ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കേസില്‍ യുവതിക്ക് ഇരട്ട ജീവപര്യന്തം. ഒരു ലക്ഷം രൂപ പിഴയടക്കാനും തലശ്ശേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍. വിനോദ് ഉത്തരവിട്ടിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കേണ്ടി വരും.

കണ്ണൂര്‍ മയ്യില്‍ മണിയൂരിലെ നണിച്ചേരി വീട്ടില്‍ പ്രവീണ്‍ കുമാറിന്റെ ഭാര്യ രജനി (37) തന്റെ കുട്ടികളെ കിണറ്റിലെറിഞ്ഞ കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. 2011 ആഗസ്റ്റ് 22 ന്നാണ് കേസിനാസ്പദമായ സംഭവം. മക്കളായ അഭിനവ് (4) അര്‍ച്ചിത (ഒന്നര) എന്നിവര്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു.

കുടുംബ വഴക്കിനെ തുടര്‍ന്നാണ് കുട്ടികളെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. ഇത് ഗുരുതര കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളെ കൊന്നത് ജീവപര്യന്തം അര്‍ഹിക്കുന്ന കുറ്റമാണെന്നും കോടതി വിലയിരുത്തി. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ.പി.ബി. ശശീന്ദ്രനാണ് ഹാജരായത്.