കോട്ടയത്ത് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് യുവാവ് മരിച്ചു

 | 
Auto
കോട്ടയത്ത് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് യുവാവ് മരിച്ചു.

 
കോട്ടയം; കോട്ടയത്ത് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് യുവാവ് മരിച്ചു. മാങ്ങാനം തുരുത്തേപ്പാടത്താണ് സംഭവം. ആര്‍പ്പൂക്കര, വില്ലൂന്നി സ്വദേശി അനന്തകൃഷ്ണനാണ് മരിച്ചത്. ഓട്ടോ കത്തുന്നത് കണ്ട നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചു. ഫയര്‍ ഫോഴ്‌സും പോലീസും ചേര്‍ന്ന് തീയണച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 

ആത്മഹത്യയാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം പൂര്‍ണ്ണമായി കത്തിക്കരിഞ്ഞിരുന്നു. പുതുതായി വാങ്ങിയ ഓട്ടോറിക്ഷയാണ് ഇതെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 

ചേര്‍ത്തലയ്ക്ക് സമീപം കണിച്ചുകുളങ്ങരയില്‍ കഴിഞ്ഞ ദിവസം സമാനമായ സംഭവത്തില്‍ വാന്‍ കത്തി ഡ്രൈവര്‍ മരിച്ചിരുന്നു. ചന്തിരൂര്‍ സ്വദേശി രാജീവന്‍ എന്നയാളാണ് മരിച്ചത്. രാജീവന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്.