തൃശൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

 | 
Murder

 
തൃശൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പറവട്ടാനി ചുങ്കത്തുവച്ചാണ് സംഭവം. ഒല്ലൂക്കര സ്വദേശി ഷെമീര്‍(38) ആണ് മരിച്ചത്. ഓട്ടോയില്‍ എത്തിയ സംഘമാണ് ഷെമീറിനെ ആക്രമിച്ചത്. സംഭവ സ്ഥലത്തു തന്നെ ഷെമീര്‍ മരിച്ചു.

ഗുണ്ടകളുടെ കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷെമീര്‍. പൊലീസ് എത്തിയാണ് ഷെമീറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.