തൃശൂരില്‍ യുവാവിനെ ചുട്ടുകൊല്ലാന്‍ ശ്രമം; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പെട്രോള് പമ്പില് വെച്ചുണ്ടായ തര്ക്കത്തിനൊടുവില് യുവാവിനെ ചുട്ടുകൊല്ലാന് ശ്രമം. തൃശൂര് മറ്റത്തൂര് പഞ്ചായത്തിലെ മൂന്ന് മുറിയില് വൈകിട്ട് നാല് മണിക്കാണ് സംഭവം. മുപ്ലിയം മാണൂക്കാടന് സ്വദേശി ദിലീപിനെയാണ് ചുട്ടുകൊല്ലാന് ശ്രമിച്ചത്. 30 ശതമാനം പോള്ളലേറ്റ ഇയാളെ സമീപത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടനില തരം ചെയ്തതായി ഡോക്ടര്മാര് അറിയിച്ചു.
 | 

തൃശൂരില്‍ യുവാവിനെ ചുട്ടുകൊല്ലാന്‍ ശ്രമം; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

തൃശ്ശൂര്‍: പെട്രോള്‍ പമ്പില്‍ വെച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ ചുട്ടുകൊല്ലാന്‍ ശ്രമം. തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ മൂന്ന് മുറിയില്‍ വൈകിട്ട് നാല് മണിക്കാണ് സംഭവം. മുപ്ലിയം മാണൂക്കാടന്‍ സ്വദേശി ദിലീപിനെയാണ് ചുട്ടുകൊല്ലാന്‍ ശ്രമിച്ചത്. 30 ശതമാനം പോള്ളലേറ്റ ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടനില തരം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

പ്രതി മൂന്നുമുറി ഒമ്പതുങ്ങല്‍ വട്ടപ്പറമ്പന്‍ വിനീത് (29) തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്. പ്രതിയെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമങ്ങള്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. വധശ്രമം അടക്കം 11 ഓളം കേസുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയതായി പോലീസ് അറിയിച്ചു. പെട്രോള്‍ പമ്പില്‍വെച്ചാണ് തീയിട്ടതിന് ജാമ്യമില്ലാ വകുപ്പും പ്രതിക്കുമേല്‍ ചാര്‍ത്തപ്പെടും.

പെട്രോളടിക്കാനായി ഒരേ പമ്പില്‍ വ്യത്യസ്ഥ ബൈക്കില്‍ എത്തിച്ചേര്‍ന്ന ദിലീപും വിനീതും തമ്മില്‍ വണ്ടി മാറ്റിയിടുന്നതുമായി തര്‍ക്കം ഉടലെടുക്കുകയായിരുന്നു. തര്‍ക്കം മുറുകിയതോടെ കൈയ്യിലുണ്ടായിരുന്ന പെട്രോള്‍ നിറച്ച കുപ്പി ദിലീപിന്റെ ശരീരത്തിലൊഴിച്ച് വിനീത് തീകൊളുത്തി. ദേഹമാസകലം തീപടര്‍ന്ന ദിലീപ് സമീപത്തെ തോട്ടിലേക്ക് ചാടിയാണ് തീ അണച്ചത്.

വീഡിയോ കാണാം.