‘ഞങ്ങള്‍ സമം നിങ്ങള്‍’ എന്ന മുദ്രാവാക്യവുമായി തൃശൂര്‍, വയനാട് മണ്ഡലങ്ങളില്‍ ജനവിധി തേടി സിനിമാ താരം പ്രവീണ്‍ കെ.പി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടി നടനും സംവിധായകനുമായ പ്രവീണ്‍ റാണ. തൃശൂര്‍, വയനാട് മണ്ഡലങ്ങളില്‍ നിന്നാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പ്രവീണ്‍ മത്സരിക്കുന്നത്. ഞങ്ങള്‍ സമം നിങ്ങള്‍ എന്ന മുദ്രാവാക്യവുമായാണ് പ്രവീണ്‍ മത്സര രംഗത്തിറങ്ങുന്നത്. സമൂഹത്തിന് വേണ്ടി ജനകീയ പോരാട്ടം സംഘടിപ്പിക്കുവാന്‍ ഇറങ്ങി തിരിച്ച യുവാവിന്റെ കഥപറയുന്ന ‘അനാന്‍’ എന്ന ചിത്രം ഒരുക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് ഗോദയിലും പ്രവീണ്‍ ഒരു കൈ നോക്കുന്നത്. പ്രവീണ്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധായകനും മുഖ്യ കഥാപാത്രവും.
‘ഞങ്ങള്‍ സമം നിങ്ങള്‍’ എന്ന ആശയം മുന്നോട്ടുവെച്ച് കൊണ്ടാണ് സിനിമ എത്തുന്നത്. ചിത്രത്തിലെ അനാന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അദ്ദേഹം തന്നെയാണ് അവതരിപ്പിക്കുന്നത്. സിനിമയിലെ ആദ്യ ഗാനം ‘ഓര്‍ക്കുക..’ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ജനാധിപത്യം എന്നാല്‍ എന്താന്നെന്ന് ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കാന്‍ വേണ്ടിയാണ് തന്റെ ഈ സ്ഥാനാര്‍ത്ഥിത്വം എന്ന് പ്രഖ്യാപിക്കുകയാണ് അദ്ദേഹം.
‘ഞങ്ങളാണ് നിങ്ങളെ നിങ്ങളാക്കിയത്, നിങ്ങളാണ് ഞങ്ങളെ ഞങ്ങളാക്കിയത്, ഞങ്ങള്‍ നിങ്ങളെ നിങ്ങളാക്കുമ്പോള്‍ നിങ്ങള്‍ ഞങ്ങളെ നിങ്ങളാക്കണം’ എന്ന ജനാധിപത്യ തത്വമാണ് താന്‍ ഉയര്‍ത്തി പിടിക്കുന്നതെന്നും പ്രവീണ്‍ റാണ പറയുന്നു.
ജനങ്ങളുടെ വോട്ടു നേടിയാണ് ഓരോ നേതാക്കന്മാരും ഉന്നത സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ അടിസ്ഥാനപരമായ പ്രശ്നങ്ങളില്‍ പോലും ഇടപെടാതെ മാറി നില്ക്കുന്ന നേതാക്കന്മാര്ക്കുള്ള മുന്നറിയിപ്പുമായാണ് ഈ മുദ്രാവാക്യം ഉയരുന്നത്.
ഓരോ ജനതയും തങ്ങളുടെ നേതാക്കന്മാരുടെ വളര്‍ച്ചയ്ക്കനുസരിച്ച് തങ്ങള്‍ക്കും ഉയര്ച്ചയുണ്ടാകുമെന്നുള്ള പ്രതീക്ഷയോടെയാണ് വോട്ട് ചെയ്യുന്നത്. എന്നാല്‍ അത്തരത്തില്‍ ഒരു ഉന്നതി ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന ചോദ്യം കൂടിയാണ് ഇവിടെ ഉയരുന്നത്. ക്വിറ്റ് ഇന്ത്യ സമരാഹ്വാനം പോലെ ഓരോ ജനങ്ങളും ഇക്കാര്യം വിളിച്ചു പറയാന്‍ തയ്യാറാകണമെന്നും, ഇതിലൂടെ ജനങ്ങളുടെ ശക്തി വര്‍ധിക്കുന്നതായും, ഇത്തരം ഒരു സാഹചര്യം ഉയര്‍ന്ന് വന്നാല്‍ ജനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഭയക്കുന്ന ഒരു അധികാരി വര്‍ഗം തന്നെ ഉണ്ടാകുമെന്നും പ്രവീണ്‍ അവകാശപ്പെടുന്നു.
ഈ ഒരു ആശയം മുന്നോട്ട് വെച്ചപ്പോള്‍ കിട്ടിയ സ്വീകാര്യത തന്നെയാണ് തന്റെ വിജയമെന്നും പ്രവീണ്‍ പറഞ്ഞു. നിങ്ങള്‍ പ്രതികരണ ശേഷി ഉള്ളവരെങ്കില്‍ തനിക്ക് പിന്തുണയുമായി ഓരോ വോട്ടും നല്കി പോയ കാലമത്രയും തങ്ങളെ വഞ്ചിച്ച നേതാക്കന്മാര്ക്കുള്ള ഒരു മുന്നറിയിപ്പായി ഈ തിരഞ്ഞെടുപ്പിനെ മാറ്റാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയെ മാറ്റി മറിക്കുന്ന വിപ്ലവ സിനിമ എന്ന അവകാശവാദത്തോടെ തുടങ്ങിയ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ അവസാനിക്കുമ്പോള്‍ തന്നെ ഇത്രയേറെ മാറ്റങ്ങള്‍ സൃഷ്ട്ടിക്കുന്ന രീതിയിലേക്ക് മുന്നോട്ട് പോയെങ്കില്‍ . സിനിമ റിലീസാകുന്നതിന് ശേഷം വളരെ വിപ്ലവാത്മകമായ മാറ്റങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വളരെ ഏറെ സാമൂഹിക മുന്നേറ്റങ്ങള്‍ പ്രതീക്ഷിക്കുന്ന ‘അനാന്‍’ സിനിമക്കായി നെഞ്ചിടിപ്പോടെ കാത്തിരിക്കാം