കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസിലെ മുഖ്യപ്രതി കിരണ്‍ പിടിയില്‍
കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പു കേസിലെ മുഖ്യപ്രതി കിരണ്‍ അറസ്റ്റില്‍. ഒളിവിലായിരുന്ന ഇയാള്‍ ബാങ്കിലെ ജീവനക്കാരനായിരുന്നു. ബാങ്ക് സെക്രട്ടറിയായിരുന്ന സുനില്‍ കുമാറുമായി ചേര്‍ന്നാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. കേസില്‍ നാലാം പ്രതിയായ ഇയാളെ പാലക്കാട് കൊല്ലങ്കോട് നിന്നാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
കിരണ്‍ 25 കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് കണ്ടെത്തിയത്. തട്ടിപ്പ് പുറത്തു വന്നതിന് ശേഷം ഒളിവിലായിരുന്ന കിരണ്‍ മിഴ്നാട്, കര്‍ണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ ഒളിച്ചു കഴിഞ്ഞുവെന്നാണ് പോലീസ് കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ് തുടങ്ങിയവ കിരണ്‍ ഉപയോഗിച്ചിരുന്നില്ല. വീട്ടിലുള്ളവരേയും ബന്ധപ്പെടാതെയാണ് കിരണ്‍ കഴിഞ്ഞിരുന്നത്.
കൊല്ലങ്കോട് ഉണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. തട്ടിപ്പില്‍ നേരിട്ട് പങ്കുള്ള കിരണ്‍ ഒഴികെയുള്ള എല്ലാ പ്രതികളേയും നേരത്തെ പിടികൂടിയിരുന്നു. ഒളിവിലുള്ള രണ്ടു പേരെക്കൂടി ഇനി കണ്ടെത്താനുണ്ട്.