ആരോഗ്യ മന്ത്രിക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി കെ എം ഷാജി

 | 
k m shaji

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. അന്തവും കുന്തവും തിരിയാത്ത സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നും മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യത എന്നും ഷാജി വിമർശിച്ചു. മലപ്പുറം കുണ്ടൂർ അത്താണി മുസ്ലിം ലീഗ് സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ പ്രഗത്ഭയല്ലെങ്കിലും നല്ല കോ-ഓർഡിനേറ്റർ ആയിരുന്നു. ദുരന്തം എന്ന് കേൾക്കുമ്പോൾ ഇടതുപക്ഷം സന്തോഷിക്കുകയാണെന്നും ദുരന്തങ്ങളെ മുതലെടുക്കാനും മുഖ്യമന്ത്രിക്ക് വാർത്താസമ്മേളനം നടത്താനുമുള്ള അവസരമായാണ് അവർ കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു. നിപ്പയെ അവസരമാക്കി എടുക്കരുതെന്നും ഷാജി സർക്കാരിനോട് ആവശ്യപ്പെട്ടു. നിപ എന്ന് കേൾക്കുമ്പോൾ വവ്വാലിനെയും ദുരന്തം എന്ന് കേൾക്കുമ്പോൾ മുഖ്യമന്ത്രിയേയുമാണ് ഓർമ്മ വരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.