പുറത്തുവരുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്ക്; എതിരഭിപ്രായം പറയുന്നവരോട് ലീഗിന് പകയില്ലെന്ന് കെ.എം.ഷാജി
കുഞ്ഞാലിക്കുട്ടിയെ വിമര്ശിച്ചതിന് പിന്നാലെ മുസ്ലീം ലീഗില് ഉണ്ടായ തര്ക്കങ്ങളില് മുഈന് അലിക്ക് പിന്തുണയുമായി കെ.എം.ഷാജി.
Aug 8, 2021, 11:26 IST
| 
കുഞ്ഞാലിക്കുട്ടിയെ വിമര്ശിച്ചതിന് പിന്നാലെ മുസ്ലീം ലീഗില് ഉണ്ടായ തര്ക്കങ്ങളില് മുഈന് അലിക്ക് പിന്തുണയുമായി കെ.എം.ഷാജി. എതിരഭിപ്രായം പറയുന്നവരോട് പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ ഷാജി പറഞ്ഞു. ജനാധിപത്യം സക്രിയമാകുന്നതിന്റെ ലക്ഷണമാണ് വിമര്‍ശനങ്ങളും വിയോജിപ്പുകളും. മുസ്ലീം ലീഗില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും ഇതാണ്.
ഇരുമ്പു മറകളില്‍ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വരുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ്. എതിരഭിപ്രായം പറയുന്നവര്‍ ശാരീരികമായോ ധാര്‍മ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നില്‍ക്കുന്നവര്‍ക്ക് ഈ ഒഴുക്ക് മനസ്സിലാവില്ലെന്നും പോസ്റ്റില്‍ ഷാജി പറയുന്നു.
പോസ്റ്റ് വായിക്കാം
എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം.
വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിൻ്റെ ഭാഗമാണ്; മുസ്ലിം ലീഗിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണ്.
ഇരുമ്പു മറകളിൽ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാർട്ടിയിൽ നിന്ന് പുറത്ത് വരുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ ഒഴുക്കാണ്.
ഇവിടെ എതിരഭിപ്രായക്കാരനോട് പകയില്ല, സംഘ ശക്തിയിലെ ഗുണകാംക്ഷകൾ മാത്രം.
എതിരഭിപ്രായം പറയുന്നവർ ശാരീരികമായോ ധാർമ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നിൽക്കുന്നവർക്ക് ഈ ഒഴുക്ക് മനസ്സിലാവില്ല.