കോടിയേരി… ഒരു ദേശം ഒരു കാലം; ഡോക്യുമെന്ററി പ്രദർശിപ്പിച്ചു

 | 
kodiyeri


കോടിയേരി ഒരു ദേശം ഒരു കാലം എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ബാലകൃഷ്ണനെന്ന വിദ്യാർഥി നേതാവിൽനിന്നു കോടിയേരി ബാലകൃഷ്ണനിലേക്കുള്ള ദൂരമായിരുന്നു ഡോക്യുമെന്ററി അടയാളപ്പെടുത്തിയത്. തിരുവനന്തപുരം ടാഗോർ തീയേറ്ററിലാണ് പ്രദർശനം നടന്നത്. ജിത്തു കോളയാടാണ് ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിർവഹിച്ചത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ വിനോദിനിയാണ് ഡോക്യുമെന്ററി നിർമിച്ചത്. മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയുമാണ് സഹനിർമാതാക്കൾ.

തോളോടുതോൾ ചേർന്ന് കൂടെ നടന്ന കോടിയേരി ബാലകൃഷ്‌ണനെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖത്തോടെയാണ് തുടക്കം. സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി,പി.ബി. അംഗം പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ടി.പദ്‌മനാഭൻ, മമ്മൂട്ടി, മോഹൻലാൽ, പ്രിയദർശൻ, സുഭാഷിണി അലി, എ.കെ.ആന്റണി, പന്ന്യൻ രവീന്ദ്രൻ, എം.എ.യൂസഫലി, പി.കെ.കൃഷ്ണദാസ്, ചീഫ് സെക്രട്ടറി വി.വേണു, കെ.കെ.മാരാർ, സഹപാഠികൾ, സുഹൃത്തുക്കൾ, അധ്യാപകർ, കുടുംബാംഗങ്ങൾ തുടങ്ങിയവരെല്ലാം ഡോക്യുമെന്ററിയിൽ കോടിയേരിയുടെ ഓർമകൾ പങ്കുവയ്ക്കുന്നുണ്ട്.