സിപിഐ(എം) സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും കോടിയേരി; നാളെ ചുമതലയേൽക്കുമെന്ന് റിപ്പോർട്ട്

 | 
kodiyeri


സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ വീണ്ടുമെത്തുന്നുവെന്ന് റിപ്പോ‍ർട്ട്. അദേഹം നാളെ ചുമതലയേൽക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു വർഷത്തിന് ശേഷമാണ് അദേഹം പദവിയിലേക്ക് മടങ്ങിയെത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഈ വിഷയത്തിൽ ഇന്ന് അന്തിമതീരുമാനമെടുക്കുമെന്ന് മലയാളമനോരമ റിപ്പോർട്ട് ചെയ്തു. 

2020 നവംബർ 13നാണ് കോടിയേരി ബാലകൃഷ്ണൻ അനാരോ​ഗ്യത്തെ തുടർന്ന് പദവി ഒഴിഞ്ഞത്.  മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റും  ഒഴിഞ്ഞു നിൽക്കാൻ കാരണമായി.  എൽഡിഎഫ് കൺവീനർ എ.വിജയരാഘവനാണ് പകരം ചുമതല നൽകിയത് . ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായതും മകൻ ബിനീഷ് ജയിൽ മോചിതനവും തിരികെയെത്താൻ കാരണമായി. 


മാറി നിൽക്കാനുള്ള സന്നദ്ധത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അറിയിച്ച കോടിയേരി അവധി അപേക്ഷ നൽകുകയായിരുന്നു. പാർട്ടി അംഗീകരിച്ചു.  അർബുദത്തിനു തുടർചികിൽസ ആവശ്യമായതിനാൽ അവധി അനുവദിക്കുകയായിരുന്നെന്നു പാർട്ടി വിശദീകരിച്ചു.