കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന് ഇന്ന് 29 വയസ്സ് ​​​​​​​

 | 
kpba

പോരാട്ട വീര്യത്തിന്റെ ജ്വലിക്കുന്ന ഓർമകളുമായി കൂത്തുപറമ്പ് രക്തസാക്ഷ്യത്വത്തിന് ഇന്ന് 29 വയസ്സ്. യുവജന പോരാളികൾക്ക് എക്കാലവും ആവേശമാണ് കൂത്തുപറമ്പ് രക്തസാക്ഷികളും ജീവിക്കുന്ന രക്തസാക്ഷിയായ സഖാവ് പുഷ്പനും. 

കാൽ നൂറ്റാണ്ട് മുൻപ് 1995 നവംബർ 25 നാണ് കൂത്തുപറമ്പിൽ അ‍ഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. കൂത്തുപറമ്പ് അർബൻ ബാങ്ക് സായാഹ്ന ശാഖ ഉദ്ഘാടനത്തിനെത്തിയ അന്നത്തെ സഹകരണ മന്ത്രി എം.വി രാഘവനെതിരെ കരിങ്കൊടി കാട്ടിയതിനെ തുടർന്നുണ്ടായ സംഘർഷമാണ് വെടിവയ്പ്പിൽ കലാശിച്ചത്. കെ കെ രാജീവൻ, ഷിബുലാൽ, കെ വി റോഷൻ, മധു, ബാബു എന്നിവരാണ് മരിച്ചത്. വെടിയേറ്റ്‌ ശരീരം തളർന്ന്‌ കിടപ്പിലായ പുഷ്‌പൻ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയാണ്.

തെരുവുകളെ സ്വന്തം ജീവരക്തംകൊണ്ട് ചുവപ്പിച്ച 94 ലെ യുവത്വം ഉയർത്തിപ്പിച്ച മുദ്രാവാക്യങ്ങൾ കൂടുതൽ ഉറക്കെ കൂടുതൽ ആവേശത്തിൽ ഏറ്റുവിളിക്കേണ്ട പുതിയ കാലത്ത് കൂത്തുപറമ്പ് രക്തസാക്ഷികളുടെ ഓർമകൾ പോരാട്ടങ്ങൾ ആവേശം പകരും.