കൊറിയൻ ഓപ്പൺ ബാഡ്മിന്റൺ: സാത്വിക്-ചിരാഗ് സഖ്യത്തിന് കിരീടം

 | 
open bantminton

കൊറിയൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യത്തിന്. പുരുഷ ഡബിൾസ് ഫൈനൽ, ലോക ഒന്നാം നമ്പർ ഇന്തോനേഷ്യൻ ജോഡികളായ ഫജർ അൽഫിയാൻ-മുഹമ്മദ് റിയാൻ അർഡിയാന്റോ സഖ്യത്തെ അട്ടിമറിച്ചാണ് ഏഷ്യൻ ചാമ്പ്യൻമാരുടെ ജയം. പുരുഷ ഡബിൾസിൽ ആദ്യമായാണ് ഇന്ത്യ ഈ കിരീടം നേടുന്നത്. സ്കോർ 17-21, 21-13, 21-14.

ഫൈനൽ മത്സരത്തിൽ വാശിയേറും പോരാട്ടമായിരുന്നു സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം പുറത്തെടുത്തത്. ആദ്യ സെറ്റ് 17-21ന് നഷ്ടപ്പെടുത്തിയ ഇന്ത്യൻ ജോഡികൾ, രണ്ടാം സെറ്റിൽ അതിശക്തമായ തിരിച്ചുവരവ് നടത്തി 21-13ന് ഗെയിം സ്വന്തമാക്കി. നിർണായകമായ മൂന്നാം സെറ്റും 21-14ന് സ്വന്തമാക്കിയതോടെ കിരീടം സാത്വിക്-ചിരാഗ് സഖ്യത്തിന്.ഇരുവരുടെയും കരിയറിലെ മൂന്നാമത്തെ സൂപ്പർ 500 കിരീടമാണിത്. നേരത്തെ ഇരുവരും 2019ൽ തായ്‌ലൻഡ് ഓപ്പണും 2022ൽ ഇന്ത്യ ഓപ്പണും നേടിയിട്ടുണ്ട്.