പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം കോട്ടയത്ത് പിടിയില്‍; കസ്റ്റഡിയിലായത് 7 പേര്‍

 | 
Wife swap

പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം പിടിയില്‍. കോട്ടയത്താണ് സംഘം പിടിയിലായത്. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള 7 പേര്‍ കറുകച്ചാല്‍ പോലീസിന്റെ പിടിയിലായി. ചങ്ങനാശേരി സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ പിടിയിലായത്. ഇവരുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ഫെയിസ്ബുക്ക് മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയായിരുന്നു പ്രവര്‍ത്തനം. ഗ്രൂപ്പുകളില്‍ പങ്കാളികളെ പരസ്പരം കൈമാറുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു ചര്‍ച്ച. ആയിരത്തോളം പേര്‍ ഈ ഗ്രൂപ്പുകൡ ഉണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. വന്‍ റാക്കറ്റ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായാണ് സൂചന.

ബലമായി പ്രകൃതി വിരുദ്ധ വേഴ്ചയ്ക്ക് ഇരയാക്കിയെന്നും ഒന്നിലധികം പുരുഷന്‍മാരുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നുവെന്നുമാണ് യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതി. ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണമാണ് വന്‍ സംഘത്തെ കുരുക്കിയത്.