കോട്ടയം ഷാന്‍ ബാബു കൊലക്കേസ്; പുല്‍ച്ചാടി ലുതീഷ് ഉള്‍പ്പെടെ നാലു പേര്‍ കസ്റ്റഡിയില്‍
കോട്ടയത്ത് 19കാരനെ കൊലപ്പെടുത്തി മൃതദേഹം പോലീസ് സ്‌റ്റേഷന് മുന്നില്‍ കൊണ്ടുവന്നിട്ട കേസില്‍ നാലു പേര്‍ കൂടി പിടിയില്‍. ഓട്ടോ ഡ്രൈവര്‍ എട്ടാംമൈല്‍ സ്വദേശി ബിനു, ഗുണ്ടകളായ പുല്‍്ച്ചാടി ലുതീഷ്, കിരണ്‍, സുധീഷ് എന്നിവരാണ് പിടിയിലായത്. ഷാനെ തട്ടിക്കൊണ്ടുപോയ ഓട്ടോറിക്ഷ അയര്‍ക്കുന്നത്തു നിന്ന് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് 13 പേര്‍ കൂടി കസ്റ്റഡിയിലുണ്ട്.
ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായതായി പോലീസ് അറിയിച്ചു. ഷാനെ കൊലപ്പെടുത്തിയ സംഘത്തിന് സഹായം നല്‍കിയവര്‍ ഉള്‍പ്പെടെ പിടിയിലായിട്ടുണ്ട്. ജോമോന്‍ അടക്കം 5 പേരാണ് കൊലയില്‍ നേരിട്ട് പങ്കെടുത്തത്. മൃതദേഹവുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയ ജോമോനുമായി പോലീസ് തെളിവെടുപ്പ് ആരംഭിച്ചു.
കോട്ടയം ഈസ്റ്റ് സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്. ഫൊറന്‍സിക് സംഘവും പോലീസിനൊപ്പമുണ്ട്. ഷാന്‍ ബാബുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഷാനിന്റെ സ്വദേശമായ കൊല്ലം അഞ്ചലിലായിരിക്കും സംസ്‌കാരം.