റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പീഡനത്തിന് ഇരയായ പെണ്കുട്ടി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസില് ശിക്ഷയില് കഴിയുന്ന മുന് വൈദികന് റോബിന് വടക്കുംചേരിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പീഡനത്തിന് ഇരയായ പെണ്കുട്ടി സുപ്രീം കോടതിയില്‍. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിക്കാനുള്ള തീരുമാനം എടുത്തതെന്ന് പെണ്‍കുട്ടി ഹര്‍ജിയില്‍ പറയുന്നു. വിവാഹത്തിനായി റോബിന്‍ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കണമെന്നും വടക്കുംചേരിക്കൊപ്പം താമസിക്കാന്‍ അവസരം ഒരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും.
പ്രതിയുമായി ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് ഉണ്ടായതെന്ന് പെണ്‍കുട്ടി നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രതിയെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യമായിരുന്നു പെണ്‍കുട്ടി ഉന്നയിച്ചത്. പെണ്‍കുട്ടിയെയും കുഞ്ഞിനെയും സംരക്ഷിക്കാമെന്ന് കോടതിയില്‍ പ്രതിയും അറിയിച്ചിരുന്നു. എന്നാല്‍ ഈ വാദം ഹൈക്കോടതി തള്ളി. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടി ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.