നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ റഷ്യക്കാരന് കോവിഡ്; സാംപിള്‍ ഒമിക്രോണ്‍ പരിശോധയ്ക്ക് അയച്ചു

 | 
Omicron

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ റഷ്യന്‍ പൗരന് കോവിഡ്. ഇന്ന് രാവിലെ 5.25ന് എത്തിയ 25 കാരനായ റഷ്യന്‍ പൗരനാണ് കോവിഡ് സ്ഥിരീകരിച്ചത്. റാപ്പിഡ് ടെസ്റ്റില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ അമ്പലമുകളിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഒമിക്രോണ്‍ വകഭേദമാണോ ബാധിച്ചതെന്ന് സ്ഥിരീകരിക്കാന്‍ സാംപിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചു.

റഷ്യ ഹൈ റിസ്‌ക് വിഭാഗത്തിലുള്ള രാജ്യമായതിനാലാണ് പ്രത്യേക മുന്‍കരുതല്‍ സ്വീകരിച്ചിരിക്കുന്നത്. ഒമിക്രോണ്‍ ജാഗ്രത നിലവിലുള്ളതിനാല്‍ വിമാനത്താവളത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിരിക്കുകയാണ്. നെഗറ്റീവ് ആണെങ്കിലും ഏഴ് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആകണം. ഇന്ത്യയില്‍ ഇതുവരെ നാല് ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതല്‍ പരിശോധനാഫലങ്ങള്‍ ഇന്ന് പുറത്തു വരാനിരിക്കുകയാണ്.