ഇന്ത്യയിൽ കോവിഡ് കേസുകൾ കൂടുന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ
Jan 2, 2022, 11:13 IST
| രാജ്യത്തെ കോവിഡ് കേസുകളിൽ ഗണ്യമായ വർദ്ധന ഉണ്ടാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,000 അധികം കേസുകൾ ആണ് രാജ്യത്ത് സ്ഥിരീകരിച്ചത്. നാലിരട്ടി വർധനയാണ് രാജ്യത്തെ പ്രതിദിന കേസുകളിൽ ഒരാഴ്ചക്കിടയിൽ ഉണ്ടായത്. മഹാരാഷ്ട്രയിൽ പ്രതിദിന രോഗികൾ പതിനായിരത്തിനടുത്താണ്.
മഹാരാഷ്ട്രയിൽ ഇന്നലെ 9,170 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബംഗാളിൽ 4,512 പേർക്ക് രോഗം സ്ഥിരീകരിച്ചു. ദില്ലിയിൽ പ്രതിദിന കോവിഡ് കേസുകളിൽ 51 ശതമാനം വർധനയുണ്ടായി. 24 മണിക്കൂറിനിടെ 2,716 കേസുകളാണ് സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ, ഹരിയാന, തെലങ്കാന സർക്കാരുകൾ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചു.
രാജ്യത്തെ കൗമാരക്കാരുടെ വാക്സിനേഷൻ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. രാത്രി 12 മണി വരെ 4 ലക്ഷത്തോളം പേരാണ് രജിസ്റ്റർ ചെയ്തത്.