വി.എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു

 | 
V S Achuthanandan

മുന്‍ മുഖ്യമന്ത്രിയും മലമ്പുഴ എംഎല്‍എയുമായ വി.എസ്.അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിചരിച്ച നഴ്‌സില്‍ നിന്നാണ് വിഎസിന് രോഗം പകര്‍ന്നതെന്ന് അദ്ദേഹത്തിന്റെ മകന്‍ വി.എ.അരുണ്‍കുമാര്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ഇന്നലെയാണ് പരിശോധന നടത്തിയത്. ആരോഗ്യ വിദഗ്ദ്ധരുടെ നിര്‍ദേശം അനുസരിച്ച് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ് വായിക്കാം

മഹാമാരിയുടെ പിടിയില്‍ പെടാതെ, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം കര്‍ശനമായി പാലിച്ച് വീട്ടില്‍ കഴിച്ചുകൂട്ടിയ അച്ഛനും കോവിഡ് പോസിറ്റീവായിരിക്കുന്നു.  സന്ദര്‍ശകരെപ്പോലും അനുവദിക്കാതെ, ഒരര്‍ത്ഥത്തില്‍ ക്വാറന്റൈനിലായിരുന്നു, അച്ഛന്‍.  നിഭാഗ്യവശാല്‍ അച്ഛനെ പരിചരിച്ച നഴ്‌സിന് കോവിഡ് പോസിറ്റീവായി.  ഇന്നലെ പരിശോധിച്ചപ്പോള്‍ അച്ഛനും കോവിഡ് പോസിറ്റീവ്.  ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശം പാലിച്ച് അച്ഛനിപ്പോള്‍ ആശുപത്രിയിലാണ്.  സുഖവിവരമന്വേഷിച്ച് നിരവധി പേര്‍ വിളിക്കുന്നുണ്ട്.  സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദി.