സൗദി അറേബ്യയില്‍ കോവിഡ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

 | 
Omicron

സൗദി അറേബ്യയില്‍ കോവിഡ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യത്തു നിന്നെത്തിയ ഒരാളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാളെ ഐസോലേഷനിലാക്കിയതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏത് ആഫ്രിക്കന്‍ രാജ്യത്തു നിന്നെത്തിയ യാത്രക്കാരനിലാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതെന്ന കാര്യം വ്യക്തമല്ല. ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായാണ് പുതിയ വകഭേദം സ്ഥിരീകരിക്കുന്നത്. സൗത്ത് ആഫ്രിക്കയിലാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയത്. ഇതിന് പിന്നാലെ സൗദി 14 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഇതിന് മുന്‍പ് സൗദിയില്‍ എത്തിയതായിരിക്കാം രോഗിയെന്നാണ് കരുതുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും സൗദി ക്വാറന്റൈന്‍ കര്‍ശനമാക്കിയിരിക്കുകയാണ്.