ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 | 
Lata Mangeshkar

ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും ഇവരെ അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 92 വയസുള്ള ലതയെ പ്രായം കണക്കിലെടുത്താണ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയുടെ വാനമ്പാടി എന്ന് അറിയപ്പെടുന്ന ലതാ മങ്കേഷ്‌കറെ 2001ല്‍ രാജ്യം ഭാരതരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 36 ഇന്ത്യന്‍ ഭാഷകളില്‍ ലതയുടെ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ്, ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ലീജിയന്‍ ഓഫ് ഓണര്‍ തുടങ്ങിയവയ്ക്ക് അര്‍ഹയായിട്ടുണ്ട്.

1948നും 1974നും ഇടയില്‍ ലതാ മങ്കേഷ്‌കര്‍ 25,000ലേറെ ഗാനങ്ങള്‍ ആലപിച്ച് റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 1974ല്‍ ഏറ്റവും കൂടുതല്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഗായിക എന്ന ഗിന്നസ് റെക്കോര്‍ഡും ലതയ്ക്ക് ലഭിച്ചു.