കോഴിക്കോട് 72കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

 | 
Death

കോഴിക്കോട് വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാളാണ്ടിത്താഴം സ്വദേശി ജസ്റ്റിന്‍ ജേക്കബിന്റെ (72) മൃതദേഹമാണ് കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടു മണിയോടെ റോഡരികിലാണ് മൃതദേഹം ഒരു യാത്രക്കാരന്‍ കണ്ടെത്തിയത്. ഇയാള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജസ്റ്റിന്റെ വീടിന് സമീപത്തായാണ് മൃതദേഹം കിടന്നിരുന്നത്. കാന്‍സര്‍ രോഗിയായ ജസ്റ്റിന്‍ ഇതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് പറഞ്ഞു. ജസ്റ്റിനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.