പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങി; യാത്രക്കാരെ രക്ഷപ്പെടുത്തി, വീഡിയോ

 | 
KSRTC

കോട്ടയം: പൂഞ്ഞാറില്‍ യാത്രക്കാരുമായി വന്ന കെഎസ്ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങി. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. പൂഞ്ഞാറില്‍ നിന്ന് ഈരാറ്റുപേട്ടയ്ക്ക് വന്ന ബസാണ് മുങ്ങിയത്. വെള്ളക്കെട്ടില്‍ കുടുങ്ങിയ ബസില്‍ നിന്ന് യാത്രക്കാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. മുണ്ടക്കയം, എരുമേലി, വാഗമണ്‍, കൂട്ടിക്കല്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ്. എരുമേലിയിലേക്ക് ഗതാഗതം തടസപ്പെട്ടു. മുണ്ടക്കയം പാലത്തില്‍ വെള്ളം കയറി. ഇതോടെ കുട്ടിക്കാനം പാതയില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.