കെഎസ്ആർടിസി സിപിഐ യൂണിയൻ അനിശ്ചിതകാല പണിമുടക്കിലേക്ക്
Jul 30, 2023, 16:58 IST
| തിരുവനന്തപുരം: കെഎസ്ആർടിസി സിപിഐ യൂണിയൻ പണിമുടക്കിലേക്ക്. അനിശ്ചിതകാല പണിമുടക്ക് നടത്താൻ ട്രാൻസ്‌പോർട്ട് എംപ്‌ളോയിസ് യൂണിയൻ തീരുമാനിച്ചു. ഇതര സംഘടനകളുമായി ആലോചിച്ച് പണിമുടക്ക് തീയതി നിശ്ചയിക്കും. നാല് ദിവസത്തിനുളളിൽ തീയതി പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 14 ദിവസത്തെ നോട്ടീസ് നൽകി പണിമുടക്കിലേക്ക് പോകാനാണ് ധാരണ. കൃത്യമായ ശമ്പളം, ആനുകൂല്യങ്ങൾ എന്നിവ ആവശ്യപ്പെട്ടാണ് പണിമുടക്ക്.