ഞാന്‍ ധീരതയോടെ യാത്രക്കാരെ രക്ഷിക്കുകയാണ് ചെയ്തതെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജയനാശാന്‍; വീഡിയോ

 | 
Jayanasan

പൂഞ്ഞാറില്‍ വെള്ളത്തില്‍ മുങ്ങിയ ബസില്‍ നിന്ന് യാത്രക്കാരെ ധീരതയോടെ രക്ഷിക്കുകയായിരുന്നു താനെന്ന് സസ്‌പെന്‍ഷനിലായ ഡ്രൈവര്‍ ജയദീപ്. സംഭവത്തെക്കുറിച്ച് കാവുംകണ്ടം ജയനാശാന് പറയാനുള്ളത് എന്ന പേരില്‍ ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് വിശദീകരണം. താന്‍ വെള്ളക്കെട്ടിന് അടുത്തേക്ക് എത്തുമ്പോള്‍ മറ്റു വാഹനങ്ങള്‍ മുന്നിലുണ്ടായിരുന്നു.

പിന്നീട് പള്ളിയുടെ അടുത്തേക്ക് എത്തിയപ്പോള്‍ ബലൂണ്‍ താഴെവീണ് പൊട്ടുന്നത് പോലെ വണ്ടിയില്‍ വെള്ളം നിറഞ്ഞു. തന്റെ വണ്ടി നിന്നു. യാത്രക്കാരോട് ഭയപ്പെടേണ്ട, രക്ഷിക്കാം എന്നു പറഞ്ഞ് പള്ളിയുടെ മതിലിലേക്ക് വണ്ടി അടുപ്പിച്ചു. അവിടെ വെച്ച് കുറച്ചു യാത്രക്കാര്‍ രക്ഷപ്പെട്ടു. മറ്റുള്ളവരെ രക്ഷപ്പെടുത്തി.

ധീരതയോടെ യാത്രക്കാരെ രക്ഷിക്കുകയാണ് താന്‍ ചെയ്തത്. അല്ലാതെ തന്നിഷ്ടപ്രകാരം ചെയ്ത പ്രവൃത്തിയല്ല. എന്നിട്ടും എനിക്ക് സസ്‌പെന്‍ഷനാണ് വൈകിട്ട് കിട്ടിയ സമ്മാനം. വളരെ വേദനാജനകമായിപ്പോയി. ഇതാണ് കെഎസ്ആര്‍ടിസിയിലെ തൊഴിലാളികളോട് കെഎസ്ആര്‍ടിസിക്കാര്‍ പെരുമാറുന്ന അവസ്ഥയെന്നും ജയനാശാന്‍ പറഞ്ഞു.

വീഡിയോ കാണാം