പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാഗ്രതക്കുറവ്; സിപിഎം ഏരിയ സമ്മേളനത്തില്‍ വിമര്‍ശനം

 | 
Alan And Thaha

പന്തീരാങ്കാവ് യുഎപിഎ കേസില്‍ സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം ഏരിയ സമ്മേളനത്തില്‍ വിമര്‍ശനം. പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെയാണ് സിപിഎം കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. പോലീസിന് വഴങ്ങി കാര്യങ്ങള്‍ തീരുമാനിച്ചത് ശരിയായില്ല. യുഎപിയില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

2019 നവംബറിലാണ് സിപിഎം പ്രവര്‍ത്തകരായ അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്യുന്നത്. അലനും താഹയും പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും അവര്‍ക്ക് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണമെന്നാണ് പാര്‍ട്ടി നിലപാടെന്നും കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.

അലനെയും താഹയെയും അറസ്റ്റ് ചെയ്തത് യുഎപിഎ സംബന്ധിച്ച സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടിന് എതിരാണെന്ന വിമര്‍ശനം നേരത്തേ ഉയര്‍ന്നിരുന്നു.