അഫ്ഗാനിൽ നിന്നും അവസാന അമേരിക്കൻ വിമാനവും മടങ്ങി; ആഘോഷമാക്കി താലിബാൻ.
Tue, 31 Aug 2021
| 
അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം പിൻവാങ്ങി. അമേരിക്കയുടെ അവസാന വിമാനവും കാബുൾ വിട്ടു. 20 വർഷങ്ങൾക്ക് ശേഷമാണ് അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം പൂർണമായും പിൻവാങ്ങുന്നത്.
അമേരിക്കയുടെ അവസാന വിമാനമായ യു എസ് C17 രാത്രി 12 .59 നാണ് അഫ്ഗാനിസ്ഥാനിൽ നിന്നും പറന്നുയർന്നത്. അമേരിക്കയുടെ അഫ്ഗാൻ അംബാസിഡർ റോസ് വിൽസൺ അടക്കം അവസാന വിമാനത്തിൽ മടങ്ങുകയായിരുന്നു.
താലിബാനെ ലോകത്തുനിന്ന് ഇല്ലാതെയാക്കാനെന്നു പറഞ്ഞ് അഫ്ഗാനിലെത്തിയ അമേരിക്ക അവരെത്തന്നെ ഭരണമേൽപ്പിച്ചാണ് ഇരുപത് വർഷത്തിനു ശേഷം മടങ്ങുന്നത്.