'വൈകി വന്ന അംഗീകാരം'; നേരത്തെ അവാർഡ് തരാതിരുന്നത് മനപൂർവമാണെന്ന് ശ്രീകുമാരൻ തമ്പി
Oct 8, 2023, 15:12 IST
| വയലാർ അവാർഡ് നേടിയതിനു പിന്നാലെ വിമർശനവുമായി ശ്രീകുമാരൻ തമ്പി. പുരസ്കാരം വൈകി വന്ന അംഗീകാരമാണെന്നും നേരത്തെ അവാർഡ് നൽകാതിരുന്നത് മനപൂർവമാണെന്ന് എന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. ഇതിനു പിന്നിൽ പ്രവർത്തിച്ചത് ഒരു മഹാകവിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവാർഡ് എപ്പോഴേ ലഭിക്കേണ്ടതായിരുന്നു. ഇതിന് മുമ്പ് നാല് തവണ തന്നെ തിരസ്കരിച്ചു. ജനങ്ങളുടെ അവാർഡ് എപ്പോഴും തനിക്ക് തന്നെയാണ്. അവാർഡിൽ നിന്ന് തന്നെ ഒഴിവാക്കാൻ വേണ്ടി നിരന്തരമായി ശ്രമിച്ചിട്ടുണ്ട്. പക്ഷേ കാലമാണ് ദൈവമെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
47 -ാമത് വയലാർ രാമവർമ സാഹിത്യ അവാർഡ് ശ്രീകുമാരൻ തമ്പിക്കാണ് ലഭിച്ചത്. ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥക്കാണ് പുരസ്കാരം. ഈ പുസ്തകത്തിൽ ഓണാട്ടുകരയുടെ രാഷ്ട്രീയ സാമൂഹ്യ ചരിത്രം കൂടി ഉള്‍ച്ചേർന്നിരിക്കുന്നു