എ എൻ ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി അഭിഭാഷകൻ

 | 
a n shamseer

സ്പീക്കർ എ എൻ ഷംസീറിനെതിരെ അഭിഭാഷകൻ രാഷ്ട്രപതിക്ക് പരാതി നൽകി. അഭിഭാഷകനായ കോശി ജേക്കബ് ആണ് പരാതി നൽകിയത്. സ്പീക്കറെ ഉടൻ മാറ്റണം. എ എൻ ഷംസീർ സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ല എന്നാണ് പരാതി.

പദവി ദുരുപയോഗം ചെയ്‌തു എന്നാണ് പരാതിയിൽ പ്രധനമായും പറയുന്നത്. വ്യത്യസ്‍ത വിഭാഗങ്ങൾക്കിടയിൽ മുറിവുണ്ടാക്കുന്ന പ്രസ്‌താവന നടത്തി, അത് വിശ്വാസത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണ്. സ്പീക്കർ പദവിയിൽ തുടരാൻ അർഹനല്ല. ആർക്കും ചെയ്യാനാകാത്ത പ്രസ്താവനകളാണ് ഷംസീർ നടത്തിയതെന്നും പരാതിയിൽ പറയുന്നു. കോൺഗ്രസ് അനുഭാവിയായ അഭിഭാഷകനാണ് കോശി ജേക്കബ്.