27-ാം തിയതിയിലെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് എല്‍ഡിഎഫ്; കേരളത്തില്‍ ഹര്‍ത്താലാകും
Sep 23, 2021, 12:38 IST
| 
27-ാം തിയതി പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് എല്‍ഡിഎഫിന്റെ പിന്തുണ
തിരുവനന്തപുരം: 27-ാം തിയതി പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് എല്‍ഡിഎഫിന്റെ പിന്തുണ. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗമാണ് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ ഭാരത് ബന്ദ് കേരളത്തില്‍ ഹര്‍ത്താലായി മാറും. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകളാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചത്.
ഇടത് പാര്‍ട്ടികള്‍ നേരത്തെ തന്നെ ബന്ദിനെ അനുകൂലിച്ചിരുന്നു. മോട്ടോര്‍ വാഹന തൊഴിലാളികളും കര്‍ഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകള്‍ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. തൊഴിലാളി സംഘടനകളും സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു.