വയനാട്ടിലെ LDF – UDF ഹർത്താൽ നിരുത്തരവാദപരം; വിമർശനവുമായി ഹൈക്കോടതി

 | 
kerala high court


വയനാട്ടിലെ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. വയനാട്ടിലെ എൽഡിഎഫ് – യുഡിഎഫ് ഹർത്താൽ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതിയുടെ വിമർശനം. ഹർത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും ഹൈക്കോടതി ചോദിച്ചു. പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. അധികാരത്തിലിരിക്കുന്ന എൽഡിഎഫും ഹർത്താൽ നടത്തിയത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു.

ഹർത്താൽ മാത്രമാണോ ഏക സമര മാർഗ്ഗമെന്ന് ഹൈക്കോടതി ചോദിച്ചു. വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹർത്താൽ നടത്തിയത്. ഇത്തരം ഹർത്താൽ അംഗീകരിക്കാനാകില്ലെന്ന് കടുത്ത ഭാഷയിൽ ഹൈക്കോടതി. ഹർത്താൽ നടത്തിയ തീരുമാനം നിരാശപ്പെടുത്തുന്നതാണ് എന്നും ഹൈക്കോടതി. ദുരന്തമേഖലയിലെ ജനങ്ങളെ ബാധിക്കുന്ന ഹർത്താൽ നിരാശപ്പെടുത്തുന്നതെന്നും ഹൈക്കോടതി. ഹർത്താലിനെതിരായ അതൃപ്തി സർക്കാരിനെ അറിയിക്കണമെന്ന് കോടതി നിർദേശിച്ചു.

കേന്ദ്രസഹായം വൈകുന്നതിനെതിരെയാണ് എൽഡിഎഫ്-യുഡിഎഫ് ഹർത്താൽ നടത്തിയത്. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെയായിരുന്നു ഹർത്താൽ. രാവിലെ ആറുമുതൽ വൈകിട്ട് ആറുമണിവരെയായിരുന്നു ഹർത്താൽ. ഹർത്താലിനോട് വ്യാപാരി വ്യവസായി ഏകോപന സമിതി ഐക്യദാർഡ്യം പ്രഖ്യാപിച്ചിരുന്നു.