ഇടതിനെ എസ്ഡിപിഐ പിന്തുണച്ചു; ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി
Updated: Sep 13, 2021, 15:02 IST
| ഈരാറ്റുപേട്ട നഗരസഭയിൽ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസപ്രമേയം എസ്ഡിപിഐ പിന്തുണയോടെ പാസായി.
നഗരസഭ ചെയർപേഴ്‌സണായിരുന്ന മുസ്ലീം ലീഗിലെ സുഹറ അബ്ദുൾ ഖാദറിനെതിരേയായിരുന്നു പ്രതിപക്ഷ പ്രമേയം.
അവിശ്വാസ പ്രമേയത്തിൽ രാവിലെ 11 ന് ആരംഭിച്ച ചർച്ചയിൽ 28 അംഗങ്ങളും പങ്കെടുത്തു. യുഡിഎഫിൽ നിന്നും കൂറുമാറിയ കോൺഗ്രസ് അംഗം അൽസന്ന പരിക്കുട്ടിയും പങ്കടുത്തു. 15 വോട്ടുകളാണ് അവിശ്വാസം പാസാകാൻ വേണ്ടിയിരുന്നത്. എൽഡിഎഫിന്റെ ഒമ്പത് അംഗങ്ങൾക്കൊപ്പം എസ്ഡിപിഐയുടെ അഞ്ച് വോട്ടുകളും കോൺഗ്രസ് അംഗത്തിന്റെ ഒരു വോട്ടും കൂടിയായതോടെ അവിശ്വാസം പാസാകുകയായിരുന്നു
കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ കൊല്ലം നഗര കാര്യ ജോയിന്റ് ഡയറക്ടർ ഹരികുമാർ വരണാധികാരി ആയിരുന്നു.