നോർവേയിൽ ഇടതുപക്ഷം അധികാരത്തിലേക്ക്

 | 
norway

പടിഞ്ഞാറൻ യൂറോപ്യൻ രാജ്യമായ നോർവേയിൽ ഒമ്പതു വർഷത്തെ കൺസർവേറ്റീവ് ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി നേതാവ്  ജോനാസ് ഗാഹർ സ്റ്റോറിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം അധികാരം പിടിച്ചെടുത്തു. പൊതുതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലെത്തുമ്പോൾ ലേബർ പാർട്ടിയും മറ്റ് നാല് ഇടതുപക്ഷ പാർട്ടികളും ചേർന്ന സഖ്യം 100 സീറ്റുകൾ നേടി. 169 സീറ്റുകളുള്ള പാർലമെന്റിൽ ഭൂരിപക്ഷം നേടാൻ കുറഞ്ഞത് 85 സീറ്റുകളാണ് വേണ്ടത്. 

2013 മുതൽ അധികാരത്തിലിരുന്ന കൺസർവേറ്റീവ് പ്രധാനമന്ത്രി എർണാ സോൾബെർഗിന്റെ നേതൃത്വത്തിലുള്ള  മധ്യ-വലതു സഖ്യത്തെയാണ് ഇവർ പരാജയപ്പെടുത്തിയത്. എണ്ണ മേഖലയുടെ ഭാവിയെക്കുറിച്ചുള്ള പ്രചാരണവിഷയങ്ങളായിരുന്നു ഇത്തവണ തെരഞ്ഞെടുപ്പിനെ ചൂടുപി‌ടിപ്പിച്ചത്. എണ്ണ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ക്രമേണ മാറുന്ന നയമാണ്  സ്റ്റോർ മുന്നോട്ടുവച്ചത്. നോർവീജിയൻ ജനതയ്ക്ക് ഒരു നല്ല സമൂഹം വേണമെന്ന് സൂചനയാണ്  തിരഞ്ഞെടുപ്പ്  ഫലം കാണിക്കുന്നതെന്ന്  ജോനാസ് ഗാഹർ സ്റ്റോർ പറഞ്ഞു. അറുപത്തിയൊന്നുകാരനായ കോടീശ്വരനാണ് ഇദേഹം.