നേപ്പാളിൽ മിന്നൽപ്രളയം; നിരവധി പേരെ കാണാനില്ല
നേപ്പാളിലെ ഭോട്ടെ കോശി നദിയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ എട്ടു പേരുടെ മരണം സ്ഥിരീകരിച്ചു. ഒട്ടേറെ പേരെ കാണാതായി. ടിബറ്റൻ അതിർത്തിയിൽ നിന്ന് ഒഴുകിയെത്തിയ വെള്ളമാണ് നേപ്പാളിൽ വ്യാപക നാശനഷ്ടം വിതച്ചതെന്ന് നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നുവാകോട്ട്, ധാഡിങ് ജില്ലകളിൽ നിന്നായി ഇതുവരെ എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായി സെൻട്രൽ പൊലീസ് അറിയിച്ചു.
ആധാർ ഇല്ലെങ്കിൽ ‘വഴിയാധാരം’! ജയിൽ ചാടിയ പ്രതി ആധാർ കാർഡ് അന്വേഷിച്ച് പൊലീസ് സ്റ്റേഷനിൽ, പിന്നെ സംഭവിച്ചത്
രസുവ ജില്ലയിൽ 26 നേപ്പാൾ പൊലീസ് ഉദ്യോഗസ്ഥരെ കാണാതായതായി അധികൃതർ അറിയിച്ചു. തങ്ങളുടെ ഏഴ് ഉദ്യോഗസ്ഥരെ കാണാതായതായി സായുധ പൊലീസ് സേനയും (എപിഎഫ്) വ്യക്തമാക്കി. ദുരന്തബാധിത പ്രദേശങ്ങളിൽ നേപ്പാൾ സൈന്യം ഹെലികോപ്റ്ററുകളും ദുരന്തനിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
