അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദങ്ങള്‍; സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരും
Oct 14, 2021, 11:38 IST
| സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദങ്ങളാണ് കാരണം. തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപവും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലുമാണ് ന്യൂനമര്‍ദ്ദങ്ങള്‍ രൂപംകൊണ്ടിരിക്കുന്നത്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ആന്ധ്ര-ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്. ന്യൂനമര്‍ദ്ദങ്ങളുടെ സ്വാധീനത്തില്‍ അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബര്‍ 17 വരെ വ്യാപകമായി മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.