എല്‍പിജി വാണിജ്യ സിലിന്‍ഡറിന് വില കുറച്ചു; ഗാര്‍ഹിക സിലിന്‍ഡറിന് ഇളവില്ല

 | 
LPG

എല്‍പിജി വാണിജ്യ സിലിന്‍ഡറിന്റെ വില കുറച്ചു. 102.50 രൂപയാണ്  19 കിലോഗ്രാം വരുന്ന സിലിന്‍ഡറിന് കുറവു വരുത്തിയിരിക്കുന്നത്. വിലക്കുറവ് പ്രാബല്യത്തിലെത്തിയതോടെ രാജ്യ തലസ്ഥാനത്ത് 1998.5 രൂപയായി വാണിജ്യ സിലിന്‍ഡറിന്റെ വില കുറഞ്ഞു. അതേ സമയം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്ന സിലിണ്ടറുകള്‍ക്ക് വില കുറച്ചിട്ടില്ല.

ഡിസംബര്‍ 1ന് വാണിജ്യ സിലിന്‍ഡറുകളുടെ വില 100 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. നവംബര്‍ 1ന് 266 രൂപയുടെ വര്‍ദ്ധനവാണ് വരുത്തിയത്. രണ്ടു മാസമായി വന്‍ വര്‍ദ്ധനവ് വരുത്തിയതിന് ശേഷമാണ് പുതുവര്‍ഷത്തില്‍ നേരിയ കുറവ് വരുത്തിയിരിക്കുന്നത്. എങ്കിലും എല്‍പിജി വില വര്‍ദ്ധനവില്‍ പ്രതിസന്ധിയിലായ ഹോട്ടല്‍, റെസ്‌റ്റോറന്റ് മേഖലയില്‍ ഇത് നേരിയ ആശ്വാസം നല്‍കിയേക്കുമെന്നാണ് കരുതുന്നത്.