ചൈനയിൽ ശ്വാസകോശരോഗം വ്യാപിക്കുന്നു; സാഹചര്യം വിലയിരുത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

 | 
veena

ചൈനയിൽ കുട്ടികളിൽ ന്യൂമോണിയ പടർന്നു പിടിക്കുന്നതായി വാർത്തകൾ വന്ന പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വാർത്തകൾ വന്നപ്പോൾ തന്നെ സാഹചര്യം വിലയിരുത്താൻ വിദഗ്ദ്ധ യോഗം ചേർന്നിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ചൈന വ്യക്തമാക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

വളരെ സൂക്ഷ്മമായിത്തന്നെ സ്ഥിതിഗതികൾ പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. കോവിഡ് ലോക്ക് ഡൗൺ ചൈനയിലും മറ്റു ചില രാജ്യങ്ങളിലും ദീർഘകാലമായി ഉണ്ടായിരുന്നു. മറ്റു രാജ്യങ്ങളുടേതെല്ലാം കഴിഞ്ഞാണ് ചൈന ഇളവുകൾ വരുത്തിയത്. ഇത് കുട്ടികളിൽ സ്വാഭാവികമായുണ്ടാകേണ്ട പ്രതിരോധശേഷി കുറച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

ചൈനയിലെ രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ട്.