ആഡംബര ബസുകൾ തയ്യാറാക്കി കോൺ​ഗ്രസ്, എംഎൽഎമാരെ ഹോട്ടലിലേക്ക് മാറ്റും

 | 
8888

തെലങ്കാനയില്‍ തിരഞ്ഞെടുപ്പിൽ വിജയിച്ചുവരുന്ന സ്ഥാനാർത്ഥികളെ സ്റ്റാർ ഹോട്ടലിലേക്ക് മാറ്റാൻ ആഡംബര ബസുകൾ തയ്യാറാക്കി കോൺ​ഗ്രസ്. ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിനുമുന്നിലാണ് ആഡംബര ബസുകള്‍ ഉളളത്. നാല് ബസുകളാണ്‌ തയ്യാറാക്കിയിരിക്കുന്നത്. ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലാണ് തെലങ്കാനയിലെ രാഷ്ട്രീയ നീക്കങ്ങൾ കോൺഗ്രസ് നടത്തുന്നത്. ശിവകുമാറും ഇതേ ഹോട്ടലില്‍ തന്നെയാണ് താമസിക്കുന്നത്.

എംഎല്‍എമാര്‍ക്കുവേണ്ടി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവര്‍ സുരക്ഷിതരാണ്. അവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തും. എതിര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ ഞങ്ങള്‍ക്കറിയാം. രു എം.എല്‍.എ.യോ സ്ഥാനാര്‍ഥിയെയോ പോലും മറുകണ്ടം ചാടിക്കാന്‍ അവര്‍ക്കാവില്ല. ഒരാളുടേതല്ല, എല്ലാവരുടെയും നേതൃത്വത്തിലാണ് ഞങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതേ അജണ്ടയില്‍ തന്നെ ഞങ്ങള്‍ തുടരും', ശിവകുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.