സര്‍വീസില്‍ തിരികെ പ്രവേശിച്ച എം.ശിവശങ്കറിന് പുതിയ നിയമനം

 | 
Sivsankar

സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതോടെ സര്‍വീസില്‍ തിരികെ പ്രവേശിച്ച എം.ശിവശങ്കറിന് നിയമനം. സ്‌പോര്‍ട്‌സ് യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് ശിവശങ്കറിനെ നിയമിച്ചത്. ശിവശങ്കറിനെ തിരിച്ചെടുത്തു കൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ച തന്നെ പുറത്തിറങ്ങിയിരുന്നുവെങ്കിലും പദവി സംബന്ധിച്ച് തീരുമാനം ആയിരുന്നില്ല.

2023 ജനുവരി 24 വരെയാണ് ശിവശങ്കറിന്റെ സര്‍വീസ് കാലാവധി. സസ്‌പെന്‍ഷനിലായി ഒരു വര്‍ഷവും 5 മാസവും പിന്നിട്ട ശേഷമാണ് അദ്ദേഹം തിരികെ സര്‍വീസിലെത്തുന്നത്. തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധമാണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷന് കാരണമായത്. 2020 ജൂലൈയിലാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്.

കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശിവശങ്കര്‍ പ്രതിയായിരുന്നു. പിന്നീട് സംസ്ഥാന വിജിലന്‍സും ശിവശങ്കറിനെതിരെ കേസെടുത്തു. കസ്റ്റംസും ഇഡിയും അറസ്റ്റ് ചെയ്തതോടെ 98 ദിവസം റിമാന്‍ഡില്‍ കഴിയുകയും ചെയ്തു. 2021 ഫെബ്രുവരിയിലാണ് ജയില്‍ മോചിതനായത്.