ഹിന്ദുക്കൾക്കും സന്യാസിമാർക്കുമെതിരെ പരാമർശം നടത്തി; കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ
Nov 8, 2023, 11:50 IST
| ഹിന്ദുക്കൾക്കും സന്യാസിമാർക്കുമെതിരെ പരാമർശം നടത്തിയ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ. ഒഡീഷ ബാലസോർ ജില്ലയിലെ ജലേശ്വർ മണ്ഡലത്തിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎ ആയ അഫ്താബ് ഉദ്ദീൻ മൊല്ലയെ ആണ് അറസ്റ്റ് ചെയ്തത്. അസം പൊലീസാണ് അറസ്റ്റ് ചെയ്തത്.
നവംബർ നാലിന് ഗോൾപാറ ജില്ലയിൽ നടന്ന പൊതുയോഗത്തിലാണ് കോൺഗ്രസ് എംഎൽഎ വിവാദ പരാമർശം നടത്തിയത്. ‘ഹിന്ദു ഉള്ളിടത്ത് തെറ്റുകളുണ്ട്. പൂജാരിമാരും സന്യാസിമാരും ബലാത്സംഗികളാണ്’ എന്നായിരുന്നു മൊല്ലയുടെ പ്രസ്താവന. ഐപിസി സെക്ഷൻ 295(എ)/ 153 എ(1)(ബി)/505(2) പ്രകാരം മൊല്ലയ്‌ക്കെതിരെ ദിസ്പൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.