മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്കിന്ന് അറുപതാം പിറന്നാൾ

 | 
k s chitra

എണ്ണിയാലൊടുങ്ങാത്ത ഒരുപാട് പാട്ടുകളാണ് ചിത്ര നമുക്ക് സമ്മാനിച്ചിരിക്കുന്നത് .ആ പാട്ടുകൾ അത്രയും നാം ഓരോരുത്തരും ഇന്നും നെഞ്ചോട് ചേർത്ത് വയ്ക്കുന്നു . മലയാളത്തിന്പുറമെ തമിഴ് ,തെലുഗ് ,കന്നഡ ,ഹിന്ദി ,ബംഗാളി , തുടങ്ങി നിരവധി ഭാഷകളിലും ചിത്ര ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് . 1979 ൽ എം.ജി. രാധാകൃഷ്ണനാണ് ചിത്രയെ സംഗീത ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തിയത്. പത്മരാജൻ സംവിധാനം ചെയ്ത നവമ്പറിന്റെ നഷ്ട്ടം ആയിരുന്നു പുറത്തിറങ്ങിയ ആദ്യ ചിത്രം .തമിഴ് പാട്ടായ പാടറിയേൻ  പാടിപ്പറിയേൻ എന്ന ഗാനത്തിനാണ് ചിത്രയ്ക് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചത് .ആറ് ദേശീയ അവാർഡുകൾ, എട്ട് ഫിലിംഫെയർ അവാർഡുകൾ, 36 സംസ്ഥാന ചലച്ചിത്ര അവാർഡുകൾ അങ്ങനെ എണ്ണിയാൽ തീരാത്ത നിരവധി പുരസ്കാരങ്ങൾ ആണ്  ചിത്ര വാരികൂട്ടിയത് .പിന്നണി ഗായികയ്ക്കുള്ള 6 ദേശീയ പുരസ്‍കാരങ്ങൾ ലഭിച്ച ഏക ഗായിക ആണ് ചിത്ര .16 തവണയാണ് മികച്ച ഗായികയ്ക്കുള്ള സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം ചിത്രയെ തേടിയെത്തിയത് .

2005 ൽ രാജ്യം ചിത്രയെ പത്മശ്രീ നൽകിയും 2021 പത്മഭൂഷൻ നൽകിയും  ആദരിച്ചു.ഇതിന് പുറമെ 2018 ൽ യുകെയിലെ ബ്രിട്ടീഷ് പാർലമെന്റിലെ ഹൗസ് ഓഫ് കോമൺസ് അംഗീകരിച്ച ആദ്യത്തെ ഇന്ത്യൻ വനിതയാണ് ചിത്ര. ചൈന സർക്കാറിന്റെ ബഹുമതി നേടിയ ഇന്ത്യയിൽ നിന്നുള്ള ഏക ഗായികയുമാണ്. 

1963 ജൂലൈ 27-ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ പുത്രിയായി തിരുവനന്തപുരത്ത് ജനിച്ചു.  പിതാവ് കൃഷ്ണൻനായരാണ് ചിത്രയുടെ ആദ്യഗുരു. പിന്നീട് ഡോ.കെ ഓമനക്കുട്ടിയുടെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു.