എം.കെ മുനീറിന്റെ പോസ്റ്റിന് കീഴിൽ മല്ലു താലിബാനികളുടെ പൊങ്കാല

 | 
Muneer
ഡോ.എം.കെ മുനീർ എംഎൽഎയുടെ അഫ്​ഗാൻ പോസ്റ്റിനു താഴെ താലിബാൻ അനുകൂലികളുടെ കടന്നാക്രമണം.

മുൻമന്ത്രിയും മുസ്ലീം ലീ​ഗ് നേതാവുമായ ഡോ.എം.കെ മുനീർ എംഎൽഎയുടെ അഫ്​ഗാൻ പോസ്റ്റിനു താഴെ താലിബാൻ അനുകൂലികളുടെ കടന്നാക്രമണം. മനുഷ്യരെ വിഭജിക്കുന്ന ഹിംസാത്മക പ്രത്യയശാസ്ത്രമായ താലിബാനിസം എതിർക്കപ്പെടണം എന്ന അടിക്കുറിപ്പോടെ എഴുതിയ പോസ്റ്റിന് കീഴിലാണ് താലിബാനെ അനുകൂലിച്ചുകൊണ്ട് നിരവധി പേർ വന്ന് പ്രതിഷേധം രേഖപ്പെടുത്തിയിട്ടുള്ളത്. നിരവധി പേർ പോസ്റ്റിനെ അനുകൂലിച്ച് സംസാരിക്കുന്നുണ്ടെങ്കിലും താലിബാൻ അനുകൂല കമന്റുകൾ അനവധിയാണ്. 

പോസ്റ്റിലെ ചില കമന്റുകൾ ഇത്തരത്തിലാണ്.

ഇസ്ലാമിനെ കൊച്ചാക്കാൻ കിട്ടുന്ന ഒരവസരവും അടുത്ത കാലത്ത് താങ്കൾ ഒഴിവാക്കിയിട്ടില്ല. താങ്കൾ മുസ്ലിം ലീഗ് നേതൃത്വം ഒഴിഞ് ഏതെങ്കിലും മത നീരാസ പാർട്ടിയിൽ ചേരണം. 

അഫ്ഗാൻ ജനതയ്ക്കൊപ്പം എന്ന് നല്ല വാക്കു പറയുമ്പോൾ അഫ്ഗാൻ ജനത ആർക്കൊപ്പം എന്നുകൂടി നോക്കേണ്ടേ മുനീർ സാഹിബവർകളേ. കാബൂളിലെ വ്യോമ താവളത്തിൽ കൂടിയ ആറായിരം മാത്രമല്ല അഫ്ഗാൻ ജനത. നാലു കോടിയുണ്ട് അവർ. അവർ എന്തു നിലപാടിലാണ് എന്ന് പറയൂ. മീഡിയമാനിയ പിടിപെടാതെ പരിശോധിക്കണം.

ബഹു മാന്യൻ ആയ പോസ്റ്റ്മാൻ ഇന്നേ വരെ ഖുർആൻ വായിച്ചിട്ടില്ലേ. ഖുർആൻ അനുസരിച്ചുള്ള കാര്യങ്ങൾ ആണ് താലിബാൻ ചെയ്യുന്നത്.

അഫ്ഗാനിസ്ഥാനിലേത് അവരുടെ ആഭ്യന്തര കാര്യം അതവർ തീർക്കട്ടെ ഇപ്പോൾ വിദേശ ശക്തികൾ പോയല്ലൊ

താലിബാന് കീഴിൽ അഫ്ഗാൻ സുരക്ഷിതം'; പിന്തുണച്ച് റഷ്യ താലിബാനെ പിന്തുണച്ച് കൊണ്ടാണ് ചൈനയും കഴിഞ്ഞ ദിവസം പ്രതികരിച്ചത്

യഥാർത്ത ഇസ്ലാമാണ് താലിബാൻ അവർ ഖുറാൻ അതോ പടി അനുകരിക്കാൻ ശ്രമിക്കുകയാണ്