മമ്മൂട്ടിയും മോഹന്‍ലാലും യുഎഇയുടെ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി

 | 
Golden Visa
മമ്മൂട്ടിയും മോഹന്‍ലാലും യുഎഇ സമ്മാനിച്ച ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.

മമ്മൂട്ടിയും മോഹന്‍ലാലും യുഎഇ സമ്മാനിച്ച ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷോറാഫാ അല്‍ ഹമ്മാദിയാണ് ഇരു താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കിയത്. വ്യവസായി യൂസഫലിക്കൊപ്പമാണ് താരങ്ങള്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങാന്‍ എത്തിയത്. 

10 വര്‍ഷത്തെ കാലാവധിയുള്ള ഗോള്‍ഡന്‍ വിസ ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ലഭിക്കുന്നത്. കലാരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്താണ് യുഎഇയുടെ സമ്മാനം. ചലച്ചിത്ര മേഖലയ്ക്ക് ഇരു താരങ്ങളും നല്‍കുന്ന സംഭാവനകള്‍ മഹത്തരമാണെന്ന് മുഹമ്മദ് അലി അല്‍ ഷോറാഫാ അല്‍ ഹമ്മാദി പറഞ്ഞു. 

വിവിധ മേഖലകളില്‍ കഴിവു തെളിയിക്കുന്നവര്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചത്. ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് നേരത്തേ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.