വ്യാജ രേഖ ചമച്ച് പണം തട്ടിയ പ്രതി പിടിയിൽ ​​​​​​​

 | 
hd

പ്രമുഖ ജ്വല്ലറിയുടെ സെയിൽസ് ഏജന്റ് ആയിരുന്ന നവി മുംബൈ നിവാസി ബാലമുരളി മേനോനെ വാശി പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് പോലീസ് കസ്റ്റഡിയിൽ വിട്ടു. ജ്വല്ലറിയുടെ ഐഡന്റിറ്റി കാർഡുകളും അഡ്വാൻസ് ബില്ലുകളും വ്യാജമായി നിർമ്മിച്ച് 15 ലക്ഷത്തോളം രൂപ വിവിധ ഉപഭോക്താക്കളിൽ നിന്നും തട്ടി എടുത്തു എന്നാണ് പരാതി. ഇയാൾക്കെതിരെ മറ്റ് പല പോലീസ് സ്റ്റേഷനുകളിലും പരാതികൾ ഉള്ളതായി അറിയുന്നു.  ഇയാൾ തൃശ്ശൂർ കൊടകര സ്വദേശിയാണ്.  ഇത്തരത്തിൽ വ്യാജരേഖകൾ നിർമ്മിക്കാൻ ആരുടെയെങ്കിലും സഹായങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ഇത് നിർമ്മിച്ച സ്ഥലങ്ങളിൽ പോയി തെളിവെടുപ്പ് നടത്താനാണ് പോലീസ് തീരുമാനം.