മണിപ്പൂരിൽ വീണ്ടും സംഘർഷം;രണ്ട് പേർക്ക് പരിക്ക്

 | 
manipur violance


ഇംഫാല്‍: മണിപ്പൂരിൽ സ്ഥിതിഗതികൾ അസ്ഥിരമായി തുടരുകയാണ്. ചുരാചന്ദ്പൂർ ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെ സംഘർഷത്തിലുള്ള ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവെപ്പുണ്ടായി. രണ്ട് ഗ്രാമ പ്രതിരോധ വോളന്റിയർമാർക്ക് വെടിയേറ്റതായാണ് റിപ്പോർട്ട് .. നേരത്തെ ജൂലൈ 25 ന് കാംഗ്‌പോപി ജില്ലയിൽ സുരക്ഷാ സേന ഉദ്യോഗസ്ഥരെ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന രണ്ട് ബസുകൾക്ക് ഒരു സംഘം അക്രമികൾ തീയിട്ടിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം ദിമാപൂരിൽ നിന്ന് ബസുകൾ വരുമ്പോൾ സപോർമേനയിലാണ് സംഭവം. മണിപ്പൂർ രജിസ്ട്രേഷൻ നമ്പറുള്ള ബസുകൾ സപോർമേനയിൽ നാട്ടുകാർ തടഞ്ഞതാണ് മറ്റ് സമുദായത്തിൽപ്പെട്ട ആരെങ്കിലും വാഹനത്തിലുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.