മഞ്ചേശ്വരം കോഴക്കേസ്: കെ.സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യ്തു

 | 
k surendran

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യ്തു. രാവിലെ പതിനൊന്നരയോടെ കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ ഹാജരായ സുരേന്ദ്രനെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യ്തത്. .മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് സുരേന്ദ്രനെതിരെ കേസെടുത്തത്.

ഐപിസി 171 ബി, ഇ വകുപ്പുകൾ പ്രകാരം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ  കോഴ നൽകിയെന്ന കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. 
 നിലവിൽ കേസിലെ ഏക പ്രതിയും സുരേന്ദ്രനാണ്. ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന വി.വി. രമേശനായിരുന്നു പരാതിക്കാരന്‍. ജൂണ്‍ ഏഴിന് കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്നുമാസത്തിനുശേഷമാണ് സുരേന്ദ്രനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. ബദിയഡുക്ക പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. 5 ലക്ഷവും മംഗളൂരുവിൽ വൈൻ പാർലറും ചോദിച്ചെന്നും രണ്ടര ലക്ഷം രൂപയും 15,000 രൂപയുടെ മൊബൈൽഫോണും ലഭിച്ചെന്നുമാണ് സുന്ദരയുടെ മൊഴി.