ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; പത്ത് ഡിആര്‍ജി ജവാന്‍മാര്‍ കൊല്ലപ്പെട്ടു
Updated: Jul 26, 2023, 11:51 IST
| ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 10 ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഡിആര്‍ജി (ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്) സംഘത്തിനു നേരെ ആക്രമണമുണ്ടായത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ദന്തേവാഡയില്‍ പട്രോളിങ്ങിനിടെയാണ് സ്ഫോടനമുണ്ടായത്. അറന്‍പുര്‍ പാതയിലായിരുന്നു സംഭവം.
ഡിആര്‍ജി ആസ്ഥാനത്തേക്ക് മടങ്ങുന്നതിനിടെ അറന്‍പുര്‍ റോഡില്‍ അക്രമികള്‍ സ്ഥാപിച്ച സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 50 കിലോയോളം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചതായി സൂചനയുണ്ട്.
പത്തു ജവാന്മാരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരാനുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സേനയ്ക്കു നേരെ ആക്രമണം ഉണ്ടാകുമെന്ന് നേരത്തേ ഭീഷണി ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.