മാവോയിസ്റ്റ് നേതാവ് കണ്ണൂരില്‍ പിടിയില്‍; എന്‍ഐഎയ്ക്ക് കൈമാറി

 | 
maoist

മാവോയിസ്റ്റ് നേതാവ് രാഘവേന്ദ്രയെ (ഗൗതം) കണ്ണൂരില്‍ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകിട്ട വളപട്ടണം പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാള്‍ പാപ്പിനിശേരി ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് വിവരം. വയനാട് രജിസ്‌ട്രേഷനിലുള്ള ജീപ്പില്‍ സഞ്ചരിക്കുകയായിരുന്ന മൂന്നു പേരെ ചോദ്യം ചെയ്തപ്പോള്‍ ഇവരില്‍ ഒരാള്‍ മാവോയിസ്റ്റ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചുവെന്നാണ് പോലീസ് പറയുന്നത്.

തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയും എന്‍ഐഎയ്ക്ക് വിവരം നല്‍കുകയും ചെയ്തു. ഇയാളെ എന്‍ഐഎയ്ക്ക് കൈമാറി. മറ്റു രണ്ടു പേരെ വിട്ടയച്ചുവെങ്കിലും എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിക്കുമെന്നാണ് വിവരം. നിലമ്പൂര്‍ കാടുകളില്‍ ആയുധ പരിശീലനം നടത്തിയ കേസില്‍ പ്രതിയാണ് ഇയാള്‍, കണ്ണൂരില്‍ ഇയാള്‍ക്കെതിരെ കേസുകളൊന്നും ഇല്ലെങ്കിലും മലപ്പുറം, എടക്കര പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ്.