നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി
Nov 24, 2023, 10:39 IST
| കോഴിക്കോട്ടെ നവകേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണി കത്ത്. കോഴിക്കോട് കളക്ടറേറ്റിലേക്കാണ് കത്ത് കിട്ടിയത്. ‘ നക്സലുകളെ കൊന്നൊടുക്കുന്ന മുതലാളിത്തത്തിന് കീഴടങ്ങിയ പിണറായി സർക്കാരിനെ കേരള സദസിൽ ശക്തമായ പാഠം പഠിപ്പിക്കും ‘ എന്നാണ് കത്തിൽ എഴുതിയിട്ടുണ്ട്.
സിപിഎംഐഎം എൽ റെഡ് ഫ്ലാഗ് വയനാട് ദളത്തിന്റെ പേരിലാണ് ഭീഷണി കത്ത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങൾക്കു മുമ്പും ജില്ലാ കലക്ടർക്ക് മാവോയിസ്റ്റുകളുടെ ഭീഷണി കത്ത് ലഭിച്ചിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി.