ദിലീപിനെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് മാര്‍ച്ചുമായി മെന്‍സ് അസോസിയേഷന്‍; തല്ലിയോടിച്ച് പോലീസ്
ദിലീപിനെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച മാര്‍ച്ചിനെത്തിയവരെ തല്ലിയോടിച്ച് പോലീസ്. മാര്‍ച്ച് പോലീസ് ഇടപെട്ട് നിര്‍ത്തിച്ചതായും കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മാര്‍ച്ച് മാറ്റിവെച്ചതായും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറഞ്ഞു. ഫെയിസ്ബുക്ക് ലൈവിലൂടെയാണ് അറിയിപ്പ്. മാര്‍ച്ചിനെത്തിയവരെ പോലീസ് ഓടിക്കുകയായിരുന്നുവെന്നും അജിത്കുമാര്‍ പറഞ്ഞു.
ദിലീപിന്റെ അവസ്ഥ മറ്റൊരു പുരുഷനും ഉണ്ടാവരുത്. ആരെയും ഇവിടെ പീഡിപ്പിക്കാന്‍ അനുവദിക്കില്ല. ഇങ്ങനെ ഒരു പീഡനം ഒരു പുരുഷനും ഇനി വരാന്‍ പാടില്ല. ദിലീപിനെ പ്രതിയാക്കാനുള്ള വെമ്പലാണ് ഇവിടെ കാണുന്നത്. പ്രതിഷേധ മാര്‍ച്ച് മറ്റൊരു ദിവസം നടത്തും. ഞങ്ങള്‍ ഇതിന്റെ പതിന്‍മടങ്ങ് ശക്തിയോടെ കൊവിഡിന്റെ രൂക്ഷത കഴിഞ്ഞ ശേഷം വരുമെന്നും അജിത്കുമാര്‍ കൂട്ടിച്ചേര്‍ത്തു.
11 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടറിയേറ്റിലേക്കായിരുന്നു മാര്‍ച്ച് നടത്താനിരുന്നത്. സംവിധായകന്‍ ശാന്തിവിള ദിനേശ് ആയിരുന്നു ഉദ്ഘാടനത്തിന് എത്തിയത്.