ഏറ്റുമാനൂരില്‍ വ്യാപാരി കടയ്ക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍

ഏറ്റുമാനൂരില് വ്യാപാരി കടയ്ക്കുള്ളില് ആത്മഹത്യ ചെയ്ത നിലയില്.
 | 
ഏറ്റുമാനൂരില്‍ വ്യാപാരി കടയ്ക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍

കോട്ടയം: ഏറ്റുമാനൂരില്‍ വ്യാപാരി കടയ്ക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍. പുന്നത്തുറ സ്വദേശി കെ.ടി.തോമസ് ആണ് മരിച്ചത്. കറ്റോട് ജംഗ്ഷനിലെ സ്വന്തം ചായക്കടയില്‍ തൂങ്ങി മരിച്ച നിലയില്‍ തോമസിനെ കണ്ടെത്തുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം കച്ചവടം പ്രതിസന്ധിയിലായിരുന്നെന്നും ഇക്കാര്യത്തില്‍ മനോവിഷമത്തിലായിരുന്നു തോമസ് എന്നും ബന്ധുക്കള്‍ പറഞ്ഞു.

കോവിഡ് പ്രതിസന്ധി മൂലം വ്യാപാരികളുടെ ആത്മഹത്യകള്‍ തുടര്‍ക്കഥയാവുകയാണ്. വ്യാഴാഴ്ച ഇടുക്കിയിലും വ്യാപാരിയെ കടയ്ക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. .സേനാപതി സ്വദേശി കുഴിയമ്പാട്ട് ദാമോദരന്‍ ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് കടയ്ക്കുള്ളില്‍ കയറിയ ദാമോദരനെ പുറത്ത് കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.